Tue. Sep 17th, 2024

കൊച്ചി: കളമശേരിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ കയറി കണ്ടക്ടറെ കുത്തിക്കൊന്നു. കളമശ്ശേരി എച്ച്എംടി ജങ്ഷനിലാണ് സംഭവം. 

ഇടുക്കി സ്വദേശി അനീഷ് ആണ് കൊല്ലപ്പെട്ടത്. 34 വയസ്സായിരുന്നു. ബസില്‍ ഓടിക്കയറിയ പ്രതി അനീഷിനെ കുത്തിയശേഷം ഇറങ്ങിയോടുകയായിരുന്നു. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അസ്ത്ര ബസ്സിലെ കണ്ടക്ടറാണ് കൊല്ലപ്പെട്ടത്. മാസ്‌ക് ധരിച്ചെത്തിയ പ്രതി യാത്രക്കാരുടെ മുന്നിലിട്ടാണ് കൃത്യം നടത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു