Sun. Dec 22nd, 2024

തിരുവനന്തപുരം: പോലീസിൽ ഐപിഎ​സ് ​ത​ല​ത്തി​ൽ​ വൻ ​അ​ഴി​ച്ചു​പ​ണി.​​ ബി​വ​റേ​ജ​സ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​എംഡി​യാ​യി​രു​ന്ന​ ​യോ​ഗേ​ഷ് ​ഗു​പ്ത​യെ​ ​വി​ജി​ല​ൻ​സ് ​ഡ​യ​റ​ക്ട​റാ​യി​ ​നി​യ​മി​ച്ചു. ഗ​താ​ഗ​ത​ ​കമ്മി​ഷ​ണ​റാ​യ​ ​എ​സ് ​ശ്രീ​ജി​ത്തി​നെ​ ​പൊ​ലീ​സ് ​ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ​എഡി​ജിപി​യാ​യി​ ​നി​യ​മി​ച്ച​ത​ടക്കം വൻ മാറ്റങ്ങളാണ് വരുന്നത്.

 ക​ണ്ണൂ​‌​ർ​ ​റേ​ഞ്ച് ​ഡിഐജി​യാ​യി​രു​ന്ന​ ​തോം​സ​ൺ​ ​ജോ​സി​ന് ​തൃ​ശൂ​ർ​ ​റേ​ഞ്ചി​ന്റെ​ ​ചു​മ​ത​ല​ ​കൂ​ടി​ ​ന​ൽ​കി. തൃ​ശൂ​ർ​ ​റേ​ഞ്ച് ​ഡിഐ​ജി​യാ​യി​രു​ന്ന​ ​എ​സ് ​അ​ജി​ത​ ​ബീ​ഗ​മാ​ണ് ​തി​രു​വ​ന​ന്ത​പു​രം​ ​റേ​ഞ്ച് ഡിഐജി.​

എ​റ​ണാ​കു​ളം​ ​ക്രൈം​ബ്രാ​ഞ്ച് ​ഐജി​​എ അക്ബറെ ​പു​തി​യ​ ​ഗ​താ​ഗ​ത​ ​ക​മ്മി​ഷ​ണ​റായി നിയമിച്ചു. മ​ന്ത്രി​ ​കെ ബി ഗ​ണേ​ശ് ​കു​മാ​റു​മാ​യു​ള്ള​ ​അ​ഭി​പ്രാ​യ​ ​വ്യ​ത്യാ​സ​ത്തെ​തു​ട​ർ​ന്നാ​ണ് ​ശ്രീ​ജി​ത്തി​നെ​ ​ഗ​താ​ഗ​ത​ ​ക​മ്മി​ഷ​ണ​ർ​ ​സ്ഥാ​ന​ത്തു​നി​ന്ന് ​മാറ്റിയ​തെന്നാ​ണ് ​സൂ​ച​ന. കേ​ര​ള​ പോ​ലീ​സ് ​ഹൗ​സിം​ഗ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ചെ​യ​ർ​മാ​ൻ്റെ​ ​അ​ധി​ക​ച്ചു​മ​ത​ല​ ​ഡിജിപി​ ​ഷേ​യ്ക്ക് ​ദ​ർ​വേ​ഷ് ​സാ​ഹി​ബി​നും​ ​എംഡി​യു​ടെ​ ​ചു​മ​ത​ല​ ​ഡിഐജി​ ​ജെ ജ​യ​നാ​ഥി​നും​ ​ന​ൽ​കി.​ ​ഇ​വി​ടെ​ ​സിഎംഡി​യാ​യി​രു​ന്ന​ ​സി നാ​ഗ​രാ​ജ​ലു​വി​നെ​ ​തി​രു​വ​ന​ന്ത​പു​രം​ ​ക്രൈം​ബ്രാ​ഞ്ച് ​ഐജി​യാ​ക്കി.​ ഹെ​ഡ് ​ക്വാ​ർ​ട്ടേ​ഴ്സ് ​ഐ​ജി​ ​ഹ​ർ​ഷി​ത​ ​അ​ട്ട​ല്ലൂ​രി​യാ​ണ് ​പു​തി​യ​ ​ബെ​വ്കോ​ ​എംഡി.​