തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വയനാട് ദുരന്തബാധിതരെ സഹായിക്കുന്നതിനായി അമ്പതിനായിരം രൂപ സംഭാവന നല്‍കി മുന്‍ മുഖ്യമന്ത്രി എ കെ ആൻ്റണി.
ഇത് തര്‍ക്കിക്കാനുള്ള സമയമല്ലെന്നും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ഭിന്നതകളും മറന്ന് ഒരുമിച്ചു നില്‍ക്കണമെന്നും എ കെ ആൻ്റണി പറഞ്ഞു. കേരളത്തിലെ ദുരന്തബാധിതരെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പാക്കേജ് പ്രഖ്യാപിക്കണമെന്നും ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി സാമ്പത്തികമായും മറ്റു തരത്തിലുമുള്ള പരമാവധി സഹായം കേന്ദ്രസര്‍ക്കാര്‍ നല്‍കണമെന്നും ആൻ്റണി അഭ്യര്‍ത്ഥിച്ചു.
ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ ജൂലൈ 30 മുതല്‍ ഓഗസ്റ്റ് 5 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 53.99 കോടി രൂപ ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കെഎസ്എഫ്ഇ മാനേജ്‌മെൻ്റും ജീവനക്കാരും കോടി 5 കോടി രൂപയാണ് നല്‍കിയത്.