Sat. Nov 1st, 2025
KV Thomas's wife, Sherly Thomas, has passed away

മുന്‍ കേന്ദ്രമന്ത്രിയും ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയുമായ കെ വി തോമസിന്‍റെ ഭാര്യ ഷേര്‍ളി തോമസ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വൈകിട്ടോടെയായിരുന്നു അന്ത്യം. നാളെ രാവിലെ 7 മുതല്‍ തോപ്പുംപടിയിലെ വസതിയില്‍ പൊതുദര്‍ശനം. വൈകിട്ട് കുമ്പളങ്ങി സെന്‍റ് പീറ്റേഴ്സ് പള്ളിയിലാണ് സംസ്കാരം.