Wed. Jan 22nd, 2025

കൽപ്പറ്റ: വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട് അനാഥയായ പെൺകുട്ടിയുണ്ടെങ്കിൽ ദത്തെടുക്കാൻ താനും ഭാര്യയും തയ്യാറാണെന്ന് വ്യക്തമാക്കി പ്രവാസി. സമീർ ബി സി എന്ന വ്യക്തിയാണ് സന്നദ്ധത അറിയിച്ചിരിക്കുന്നത്. 

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വയനാട്ടിലെ ഒറ്റപ്പെട്ടുപോയ കുട്ടികളിൽ നിന്നും ഒരു പെൺകുട്ടിയെ ദത്തെടുക്കാൻ തൻ്റെ കുടുംബം ആഗ്രഹിക്കുന്നുവെന്ന് സമീർ വ്യക്തമാക്കിയത്. തനിക്ക് അഞ്ച് വയസും 12 വയസുമുള്ള രണ്ട് ആൺകുട്ടികളുണ്ടെന്നും കുടുംബവുമായി കുവൈറ്റിൽ താമസിക്കുകയാണെന്നും ഗവണ്മെന്റ് പറയുന്ന എല്ലാ പോളിസിയും പാലിച്ച്കൊണ്ട് മുന്നോട്ട് പോകാൻ തയ്യാറാണെന്നും സമീർ പറയുന്നു.

ഇതൊരു ആവേശത്തിന്റ പുറത്തല്ല, പതരം സംസാരിച്ച് തീരുമാനിച്ചതാണെന്നും ലൈഫിൽ  ആരും ഇല്ലാത്ത ഒരു പെൺകുട്ടിയെ ദത്ത് എടുക്കണമെന്ന് മുന്നേ പ്ലാൻ ഉള്ളതാണെന്നും സമീർ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം,