Wed. Jan 22nd, 2025

 

മേപ്പാടി: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണം 314 ആയി. ചൂരല്‍മലയില്‍ നിന്നും നാല് മൃതദേഹങ്ങള്‍ കണ്ടെത്തി. ചാലിയാര്‍ പുഴയില്‍ നിന്നും മൂന്ന് ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തി.

മലപ്പുറം പൂക്കോട്ടുമണ്ണ റാഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ പരിസരത്ത് മരങ്ങള്‍ അടിഞ്ഞു കൂടിയ ഭാഗത്ത് നിന്നാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്.

ഉരുള്‍പൊട്ടലില്‍ 49 കുട്ടികള്‍ മരിക്കുകയോ കാണാതാകുകയോ ചെയ്തിട്ടുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന രണ്ട് സ്‌കൂളുകള്‍ പുനര്‍നിര്‍മിക്കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, ഉരുള്‍പൊട്ടല്‍ തകര്‍ത്ത മുണ്ടക്കൈയില്‍ ജീവനോടെയുള്ളവരെയെല്ലാം രക്ഷിച്ചുകഴിഞ്ഞുവെന്ന് സൈന്യം അറിയിച്ചു. വീടുകള്‍ കേന്ദ്രീകരിച്ചാണ് ഇനി രക്ഷാപ്രവര്‍ത്തനം നടക്കുക. നേരത്തെ പടവെട്ടികുന്നില്‍ നിന്നും കണ്ടെത്തിയത് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയവരെയാണ്.