Tue. Nov 5th, 2024

 

മേപ്പാടി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടം സന്ദര്‍ശിച്ചു. രക്ഷാപ്രവര്‍ത്തകരുമായി സംസാരിച്ച് കാര്യങ്ങള്‍ വിലയിരുത്തി.

കഴിഞ്ഞ ദിവസമാണ് രാഹുലും പ്രിയങ്കയും വയനാട്ടില്‍ എത്തിയത്. വയനാട്ടില്‍ സംഭവിച്ചത് ഭീകരമായ ദുരന്തമാണെന്നാണ് രാഹുല്‍ ഗാന്ധി ഇന്നലെ പറഞ്ഞത്.

വയനാട്ടിലേത് ദേശീയ ദുരന്തമാണെന്നും തനിക്ക് പിതാവിനെ നഷ്ടപ്പെട്ട അതേ വേദനയാണ് അനുഭവപ്പെടുന്നതെന്നും രാഹുല്‍ പറഞ്ഞിരുന്നു.

രക്ഷാപ്രവര്‍ത്തനമാണ് ഏറ്റവും പ്രധാനം. അത് ഒത്തൊരുമിച്ച് ചെയ്യണം. പുനരധിവാസ കൃത്യമായി പദ്ധതി തയ്യാറാക്കി നടപ്പാക്കണം. രാഷ്ട്രീയമായ കാര്യങ്ങള്‍ പറയാനുള്ള സമയമല്ല ഇതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.