Thu. Sep 19th, 2024

കൽപ്പറ്റ: വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മേപ്പാടിയിലും ചൂരൽമലയിലും അതിവേഗ 4ജിയൊരുക്കി ബിഎസ്എൻഎൽ. കൂടുതൽ കോളുകൾ കൈകാര്യം ചെയ്യാനായി ടവറിൻ്റെ കപ്പാസിറ്റിയും കൂട്ടി. സാധാരണ 4ജി സ്‌പെക്ട്രത്തിന് ഒപ്പം കൂടുതൽ ദൂര പരിധിയിൽ സേവനം ലഭ്യമാക്കാൻ 700 മെഗാ ഹെർട്സ് ഫ്രീക്വൻസി തരംഗങ്ങൾ കൂടി ദുരന്തമേഖലയിൽ ബിഎസ്എൻഎൽ ലഭ്യമാക്കി.

ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നവര്‍ക്ക് മൊബൈല്‍ സേവനവും അതിവേഗ ഇൻ്റർനെറ്റിനുമൊപ്പം ആരോഗ്യവകുപ്പിന് വേണ്ടി പ്രത്യേക ടോള്‍-ഫ്രീ നമ്പറുകളും, ജില്ലാ ഭരണ കൂടത്തിന് വേണ്ടി അതിവേഗ ഇന്റർനെറ്റ് കണക്ഷനുകളും ഇതിനകം കമ്പനി പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്. 

വയനാടിന് കൈത്താങ്ങായി എയർടെല്ലും രംഗത്തെത്തിയിരുന്നു. റീചാർജ് ചെയ്യാൻ സാധിക്കാത്തവർക്ക് മൂന്ന് ദിവസത്തേക്ക് പ്രതിദിനം ഒരു ജിബി ഡാറ്റയും അൺലിമിറ്റഡ് കോളുകളും 100 എസ്എംഎസുകളും നൽകുമെന്ന് എയർടെൽ അറിയിച്ചു. പോസ്റ്റ്പെയ്ഡ് ബില്ലുകൾ അടക്കാനുള്ള കാലാവധി നീട്ടുകയും ദുരിതം ബാധിച്ചവർക്ക് വേണ്ടിയുള്ള സഹായം സ്വരൂപിക്കുന്നതിനായി 52 സ്റ്റോറുകളിൽ കളക്ഷൻ പോയിന്റുകൾ ആരംഭിക്കുകയും കമ്പനി ചെയ്തിട്ടുണ്ട്.