Fri. Nov 22nd, 2024

 

തൃശ്ശര്‍: വടക്കാഞ്ചേരി അകമല അതീവ അപകടാവസ്ഥയിലെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി. നിലവില്‍ മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്ത് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് നിര്‍ദേശം നല്‍കിയത്.

പ്രദേശത്തെ നൂറിലധികം കുടുംബങ്ങളോട് രണ്ടുമണിക്കൂറിനകം ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ ബന്ധു വീടുകളിലേക്കോ മാറാന്‍ വടക്കാഞ്ചേരി നഗരസഭ നിര്‍ദേശിച്ചു.

മഴക്കാലം കഴിയുന്നതുവരെ ഏതുനിമിഷവും പ്രദേശത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടാകാമെന്ന് സീനിയര്‍ ജിയോളജിസ്റ്റ് മനോജ് പറഞ്ഞു. മഴക്കാലം കഴിയുന്നത് വരെ മാറി താമസിക്കണം. മണ്ണിന് ബലക്കുറവുണ്ട്. ഒപ്പം മണ്ണിനടിയിലൂടെ ഉറവുള്ളതിനാല്‍ അപകടസാധ്യത വളരെ കൂടുതലാണെന്ന് അദ്ദേഹം പറഞ്ഞു.