Sat. Jan 18th, 2025
Siby mathews

കൊച്ചി: മുൻ ഡിജിപി സിബി മാത്യൂസിനെതിരെ കേസെടുത്ത് മണ്ണന്തല പോലീസ്. സൂര്യനെല്ലി ബലാത്സംഗക്കേസിലെ അതിജീവിതയുടെ വിവരങ്ങൾ സർവീസ് സ്റ്റോറിയിൽ വെളിപ്പെടുത്തിയതിന് ഹൈക്കോടതി നിർദേശപ്രകാരമാണ് കേസെടുത്തത്.

സിബി മാത്യൂസിന്റെ ‘നിര്‍ഭയം-ഒരു ഐപിഎസ് ഓഫിസറുടെ അനുഭവക്കുറിപ്പുകള്‍’ എന്ന പുസ്തകത്തില്‍ അതിജീവിതയുടെ വിവരങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നായിരുന്നു പരാതി. മുൻ ഡിവൈഎസ്പി കെ കെ ജോഷ്വ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

പുസ്തകത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍നിന്ന് അതിജീവിത ആരാണെന്ന് വ്യക്തമാകുമെന്ന്  ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ ബദറുദ്ധീൻ കേസെടുക്കാന്‍ ഉത്തരവിട്ടത്.