Thu. Nov 27th, 2025

തൃശൂർ: ഇരിങ്ങാലക്കുടയിൽ സ്വകാര്യ ബസ് കണ്ടക്ടറുടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരൻ മരിച്ചു. കരുവന്നൂർ സ്വദേശി പവിത്രനാണ് (68) മരിച്ചത്.

ഏപ്രിൽ രണ്ടിന് ചില്ലറയെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കണ്ടക്ടറുടെ ക്രൂര മർദ്ദനത്തിന് പവിത്രൻ ഇരയാവുകയായിരുന്നു. പവിത്രനെ ബസിൽ നിന്നും കണ്ടക്ടര്‍ തള്ളിയിടുകയും തുടർന്ന് തല കല്ലിലിടിക്കുകയായിരുന്നു.

തലയടിച്ച് വീണ പവിത്രന്‍റെ തല പിടിച്ച് കണ്ടക്ടര്‍ വീണ്ടും കല്ലില്‍ ഇടിച്ചതായി പവിത്രന്‍റെ മകന്‍ പറഞ്ഞു.

തൃശൂർ – കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന ശാസ്ത ബസിൻ്റെ കണ്ടക്ടർ ഊരകം സ്വദേശി കടുകപറമ്പിൽ രതീഷാണ് മർദ്ദിച്ചത്.

പവിത്രനെ കണ്ടക്ടർ മർദ്ദിക്കുന്നത് കണ്ട നാട്ടുകാര്‍ കണ്ടക്ടറെ തടഞ്ഞുവെച്ചിരുന്നു. പിന്നീട് പോലീസെത്തി ബസും കണ്ടക്ടറേയും കസ്റ്റഡിയിലെടുത്തിരുന്നു.