Fri. Nov 22nd, 2024

അഹമ്മദാബാദ്: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിൽ സഞ്ജു സാംസണും ഇടം പിടിച്ചു. ഇന്ത്യയുടെ 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഇന്ത്യൻ ടീമിനെ നയിക്കുന്നത് രോഹിത് ശർമയാണ്.

യശസ്വി ജയ്‌സ്വാള്‍, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ് എന്നിവരാണ് മുന്‍നിര ബാറ്റർമാർ. റിഷഭ് പന്തും സഞ്ജുവുമാണ് വിക്കറ്റ് കീപ്പര്‍മാർ. ഹാർദിക്ക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് ടീമിലെ ഓള്‍ റൗണ്ടർമാർ.

കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍ എന്നിവരാണ് സ്പിന്നര്‍മാര്‍. പേസ് ബൗളര്‍മാരായ മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് എന്നിവരും ടീമിലുണ്ട്.

ശുഭ്മാന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍ എന്നിവരാണ് റിസര്‍വ് താരങ്ങള്‍.

അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് ജൂണ്‍ രണ്ടിന് ടി20 ലോകകപ്പ് ആരംഭിക്കുക. അയര്‍ലന്‍ഡുമായി ജൂണ്‍ അഞ്ചിനാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ഇന്ത്യന്‍ ടീം: ​രോ​ഹി​ത് ശ​ർ​മ, ഹ​ർ​ദി​ക് പാ​ണ്ഡ്യ, ‌‌‌‌‌‌‌‌യ​ശ്വ​സി ജയ്സ്വാൾ, വി​രാ​ട് കോ​ഹ്‌​ലി, സൂ​ര്യ​കു​മാ​ർ യാ​ദ​വ്, ഋ​ഷ​ഭ് പ​ന്ത്, സ​ഞ്ജു സാം​സ​ൺ, ശി​വം ദു​ബെ, ര​വീ​ന്ദ്ര ജ​ഡേ​ജ, അക്സർ പട്ടേൽ, കു​ൽ​ദീ​പ് യാ​ദ​വ്, യു​സ്‌​വേ​ന്ദ്ര ച​ഹ​ൽ, അ​ർ​ഷ​ദീ​പ് സിം​ഗ്, ജ​സ്പ്രീ​ത് ബും​റ, മു​ഹ​മ്മ​ദ് സി​റാ​ജ്.