Wed. Jan 22nd, 2025

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ പരാതിയിൽ കെഎസ്ആര്‍ടിസി ഡ്രൈവർക്കെതിരെ തിടുക്കത്തിൽ നടപടി വേണ്ടെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. മേയറുടെ പരാതിയിൽ കെഎസ്ആര്‍ടിസി എംഡി ഗതാഗത മന്ത്രിക്ക് റിപ്പോ‍ർട്ട് നൽകും.

വിശദമായി അന്വേഷണം നടത്തി തീരുമാനം മതിയെന്നാണ് മന്ത്രിയുടെ നിർദേശം. മേയറുടെ പരാതിയിൽ കെഎസ്ആര്‍ടിസി വിജിലൻസ് വിഭാഗമാണ് പരിശോധന നടത്തുന്നത്.

മേയർ ആര്യ രാജേന്ദ്രനും എംഎല്‍എ സച്ചിൻ ദേവും കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ മേയറുടെ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തും.

അതേസമയം, കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ മേയർക്കെതിരെ പോലീസ് ഇതുവെരെ കേസെടുത്തിട്ടില്ല. കാർ ബസിന് കുറുകെയിട്ട് ട്രിപ്പ് മുടക്കിയെന്ന് ആരോപിച്ചാണ് ഡ്രൈവറുടെ പരാതി.

ശനിയാഴ്ച രാതിയാണ് പരാതിക്കാസ്പദമായ സംഭവം തിരുവനന്തപുരത്ത് നടന്നത്.