Sun. Dec 22nd, 2024

പട്ന: ബിഹാറിലെ പട്‌നയിലെ ഹോട്ടലിൽ തീപിടിത്തം. തീപിടിത്തത്തില്‍ ആറുപേര്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പൊള്ളലേൽക്കുകയും ചെയ്തു. പട്‌ന റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്.

മൂന്ന് സ്ത്രീകളടക്കം ആറ് പേര് മരിച്ചതായി സിറ്റി എസ്പി ചന്ദ്ര പ്രകാശ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണെന്നും എസ്പി ചന്ദ്ര പ്രകാശ് പറഞ്ഞു.

ഹോട്ടലിലെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. സുരക്ഷാ നിയമങ്ങളൊന്നും പാലിച്ചിരുന്നില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി അഗ്നിരക്ഷാ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു.

തീ നിയന്ത്രണ വിധേയമാക്കിയതായി അഗ്നിരക്ഷാ സേനാ ഡയറക്ടര്‍ ജനറല്‍ ശോഭാ അഹൊകാകര്‍ മാധ്യമങ്ങളോട് പറഞ്ഞു.