Sun. Dec 22nd, 2024

മലപ്പുറം: സിപിഎം തിരഞ്ഞെടുപ്പ് സമയത്ത് മാത്രം മുസ്ലീം സംരക്ഷണം ഏറ്റെടുക്കുന്നുവെന്ന് സമസ്ത കേന്ദ്ര മുശാവറ അം​ഗം ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വി. അധികാരത്തിൽ വന്നാൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകളെന്നും ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്കിൽ പോസ്റ്റിലൂടെ സിപിഎമ്മിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വി.

‘ന്യൂനപക്ഷം രണ്ടാംകിട പൗരന്മാരായി മാറുമെന്ന കപടപ്രചാരണം നടത്തുന്ന കമ്മ്യൂണിസ്റ്റുകള്‍ പാര്‍ട്ടി ഗ്രാമങ്ങളിലടക്കം ചെയ്തുകൊണ്ടിരിക്കുന്നതോ അത്യധികം ഹീനവൃത്തികളാണ്. മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ കോപ്പിയടിച്ച് വിജയിക്കുകയാണെന്ന വിഎസ് അച്യുതാനന്ദന്റെയും ജില്ലയുടെ ഉള്ളടക്കം വര്‍ഗീയമാണെന്ന് പറഞ്ഞ കടകംപള്ളി സുരേന്ദ്രന്റെയും പ്രസ്താവനകള്‍ ആര്‍എസ്എസിന് വേണ്ടി നടത്തിയ ദാസ്യപ്പണിയെല്ലാതെ മറ്റെന്താണ് ?’, ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വി ഫേസ്ബുക്കിൽ കുറിച്ചു.

ഇരുപത് വര്‍ഷം മുമ്പ് കീഴല്ലൂര്‍ പഞ്ചായത്തില്‍ നിര്‍മ്മിച്ച പള്ളി കമ്മ്യൂണിസ്റ്റ് സമ്മര്‍ദ്ദം മൂലം കാലങ്ങളോളം ആരാധനാരഹിതമായി കിടന്നുവെന്നും ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വി പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം