Wed. Dec 18th, 2024

ക്വാലാലംപൂര്‍: മലേഷ്യയിൽ നാവികസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം. റോയല്‍ മലേഷ്യന്‍ നേവി പരേഡിനുള്ള സൈനിക റിഹേഴ്‌സലിനിടെയാണ് ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചതെന്നാണ് റിപ്പോർട്ട്.

ചൊവ്വാഴ്ച രാവിലെ 9.32 ഓടെ മലേഷ്യയില്‍ നാവികസേനയുടെ ആസ്ഥാനമായ ലുമുട്ട് നേവൽ ബേസിലായിരുന്നു അപകടം. എച്ച്ഒഎം (എം503-3), ഫെനെക് (എം502-6) എന്നീ ഹെലികോപ്റ്ററുകളാണ് അപകടത്തിൽപെട്ടത്.

ആദ്യത്തെ ഹെലികോപ്റ്ററില്‍ ഏഴ് പേരും രണ്ടാമത്തേതില്‍ മൂന്ന് പേരുമാണ് ഉണ്ടായിരുന്നത്. അപകടത്തിൽ ഹെലികോപ്ടറിലുണ്ടായിരുന്ന 10 ജീവനക്കാരുടെയും മരണം നാവികസേന സ്ഥിരീകരിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ലുമുട്ട് ആർമി ബേസ് ഹോസ്പിറ്റലിലേക്ക് മൃതദേഹങ്ങൾ മാറ്റിയെന്നും അധികൃതർ അറിയിച്ചു. ഹെലികോപ്റ്റർ അപകടത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.