Wed. Jan 22nd, 2025

തൃശൂർ: തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡിൽ അന്തരിച്ച ഇടത് എംപിയും നടനുമായിരുന്ന ഇന്നസെന്റിന്റെ ചിത്രം. ഇരിങ്ങാലക്കുടയില്‍ സ്ഥാപിച്ച ബോര്‍ഡിലാണ് ഇന്നസെന്റിന്റെ ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്.

ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡില്‍ ചിത്രം ഉള്‍പ്പെടുത്തിയത് തങ്ങളുടെ അനുവാദത്തോടെയല്ലയെന്ന് ഇന്നസെന്റിന്റെ കുടുംബം വ്യക്തമാക്കി. വിഷയത്തിൽ പരാതി നൽകുന്ന കാര്യം പാർട്ടിയുമായി ആലോചിക്കുമെന്നും കുടുംബം അറിയിച്ചു.

കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവ ആഘോഷങ്ങൾക്ക് ആശംസ അറിയിച്ച് കൊണ്ടാണ് പ്രചാരണ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ബോർഡിൽ സുരേഷ് ഗോപിയോടൊപ്പം ഇന്നസെന്റിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ചിത്രമുണ്ട്.

‘എല്ലാത്തിനപ്പുറം സൗഹൃദം’ എന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ വിജയിപ്പിക്കുകയെന്നും ബോർഡിൽ എഴുതിയിട്ടുണ്ട്.

ഇന്നസെന്റ് 2014 ല്‍ ചാലക്കുടിയില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച് എംപിയായിരുന്നു.