Sun. Dec 22nd, 2024

ന്യൂഡൽഹി: ദൂരദര്‍ശൻ ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ പുതിയ ലോഗോ കാവിയിൽ. ചുവപ്പിന് പകരമാണ് കാവി നിറത്തിലുള്ള പുതിയ ലോഗോ. ലോഗോക്കൊപ്പം സ്ക്രീനിങ് നിറവും കാവിയാക്കി.

‘മൂല്യങ്ങൾ മാറ്റമില്ലാതെ തുടരുമ്പോൾ, ഞങ്ങൾ പുതിയ അവതാരത്തിലേക്ക്. മുമ്പെങ്ങുമില്ലാത്ത ഒരു വാർത്താ യാത്രയ്ക്ക് തയ്യാറാകൂ. പുതിയ ഡിഡി ന്യൂസ് അനുഭവിക്കൂ’ എന്നാണ് ഡിഡി ന്യൂസ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്.

ഭരണപക്ഷത്തിന് അനുകൂലമായ വാര്‍ത്തകളും പരിപാടികളും സംപ്രേഷണം ചെയ്യുന്നുവെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം നിലനില്‍ക്കുന്നതിനിടയിലാണ് ലോഗോയുടെ നിറത്തിലും മാറ്റം കൊണ്ടുവന്നത്. ഈ മാറ്റവും ഏറെ വിമര്‍ശനങ്ങളുയര്‍ത്തുന്നുണ്ട്.

നേരത്തെ വിവാദ സിനിമ ‘കേരള സ്റ്റോറി’ സംപ്രേഷണം ചെയ്തതുമായി ബന്ധപ്പെട്ട് ദൂരദര്‍ശനെതിരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഏപ്രിൽ അഞ്ചിനായിരുന്നു കേരള സ്റ്റോറി ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്നത്.