Wed. May 1st, 2024

ആലപ്പുഴ: കുട്ടനാട്ടിലെ എടത്വ, ചെറുതന, ചമ്പക്കുളം പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. രോ​ഗബാധിത മേഖലയിൽ താറാവ് വിൽപ്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി മേഖലയിലെ മുഴുവൻ താറാവുകളെയും കൂട്ടത്തോടെ കൊല്ലും.

ജില്ലാ കളക്ടരുടെ അധ്യക്ഷതയിൽ ചേർന്ന വകുപ്പ് തല ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത്‌ പ്രതിനിധികളുടെയും യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. താറാവുകളെ നശിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ ബുധനാഴ്ച വൈകുന്നേരം തന്നെ ആരംഭിച്ചിരുന്നു.

എടത്വ, ചെറുതന, ചമ്പക്കുളം എന്നീ പഞ്ചായത്തുകളിൽ ഒരാഴ്ചയായി താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. തുടർന്ന് സാമ്പിളുകൾ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലേക്ക് അയച്ചിരുന്നു. ഈ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.