Wed. Dec 18th, 2024

കോഴിക്കോട്: വടകര യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ. സൈബർ ആക്രമണത്തിനെതിരെയാണ് കെ കെ ശൈലജ പരാതി നൽകിയത്.

യുഡിഎഫ് സ്ഥാനാർത്ഥിയുടെ അറിവോടെയും സമ്മതത്തോടെയും പ്രോത്സാഹനത്തോടെയും സൈബർ ആക്രമണം നടത്തുന്നുവെന്നും ഫോട്ടോകൾ മോർഫ് ചെയ്തും സംഭാഷണം എഡിറ്റ് ചെയ്തും വ്യാജ പ്രചരണം നടത്തുന്നുവെന്നും പരാതിയിൽ പറയുന്നു.

അതേസമയം, പോലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും ആരോപണമുണ്ട്. സൈബർ ആക്രമണം നടത്തുന്ന അക്കൗണ്ടുകളെ കുറിച്ചുള്ള വിവരം നൽകിയാണ് പരാതി.

തന്റെ ചിത്രങ്ങളും സംഭാഷണങ്ങളും തെറ്റായി പ്രചരിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം കെ കെ ശൈലജ പ്രതികരിച്ചിരുന്നു.