Wed. Dec 18th, 2024

ശ്രീനഗർ: ശ്രീനഗറിലെ ഝലം നദിയിൽ ബോട്ട് മറിഞ്ഞ് നാല് മരണം. അപകടത്തിൽ നിരവധി പേരെ കാണാതായി. സംസ്ഥാന ദുരന്ത നിവാരണ സേന രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഗണ്ട്ബാൽ നൗഗാം പ്രദേശത്താണ് അപകടം നടന്നത്.

ഇതുവരെ നാല് മൃതദേഹം കണ്ടെടുത്തതായും നിരവധി പേരെ കാണാതായതായും അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തുണ്ടായ തുടർച്ചയായ മഴയിൽ ഝലം നദിയുൾപ്പെടെ മേഖലയിലെ വിവിധ ജലാശയങ്ങളിലെ ജലനിരപ്പ് ഉയർന്നിരുന്നു. ജലനിരപ്പ് ഉയർന്നത് അപകടത്തിന് കാരണമായേക്കാം എന്നാണ് നിഗമനം.