Tue. Nov 5th, 2024

തെഹ്റാൻ: ഇസ്രായേലിന്റെ എംസിഎസ് ഏരീസ് എന്ന ചരക്കുകപ്പൽ ഇറാൻ പിടിച്ചെടുത്തു. ഹോർമുസ് കടലിടുക്കിനോട് ചേർന്ന പ്രദേശത്താണ് ഇറാൻ കപ്പൽ പിടിച്ചെടുത്തത്. ഇറാൻ നാവികസേനയും റെവല്യൂഷനറി ഗാർഡും ചേർന്നാണ് കപ്പൽ പിടിച്ചെടുത്തത്.

ഇറാന്‍റെ റെവല്യൂഷനറി ഗാർഡുകൾ കണ്ടെയ്നർ കപ്പൽ പിടിച്ചെടുത്തതായി ഇറാന്‍റെ ഔദ്യോഗിക വാർത്ത ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു. ഇസ്രായേലിനെതിരെ ആക്രമണമുണ്ടാകുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

അതേസമയം, ഇറാൻ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഇസ്രായേൽ സൈനിക വക്താവ് മുന്നറിയിപ്പ് നൽകി. നിലവിൽ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

ഇസ്രായേലിനെതിരായ പ്രത്യാക്രമണത്തിന് നൂറിലധികം ക്രൂയിസ് മിസൈലുകൾ ഇറാൻ വിന്യസിച്ചതായാണ് റിപ്പോർട്ടുകൾ.