Wed. Jan 22nd, 2025

ന്യൂഡൽഹി: മുന്‍ കോണ്‍ഗ്രസ് വക്താവ് രോഹന്‍ ഗുപ്ത ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ദേ എന്നിവരുടെ സാന്നിധ്യത്തിലാണ് രോഹന്‍ ഗുപ്ത ബിജെപിയിൽ ചേർന്നത്.

രാമക്ഷേത്രം, സിഎഎ, പോലുള്ള വിഷയത്തിലെ കോണ്‍ഗ്രസ് നിലപാടും എഎപിയുമായുള്ള സഖ്യവും പാര്‍ട്ടിയുടെ വിശ്വസ്യത നഷ്ടപ്പെടുത്തിയെന്ന് രോഹന്‍ ഗുപ്ത പറഞ്ഞു. പതിനഞ്ച് വര്‍ഷത്തോളം കോണ്‍ഗ്രസിന്റെ ഭാഗമായി രോഹൻ ഗുപ്ത പ്രവര്‍ത്തിച്ചിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ അഹമ്മദാബാദ് ഈസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥിയായി രോഹൻ ഗുപ്തയെ നിശ്ചയിച്ചിരുന്നു. എന്നാൽ, സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ച ശേഷം മാർച്ച് 22 ന് രോഹന്‍ ഗുപ്ത കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചിരുന്നു.