Fri. Jul 11th, 2025

മുംബൈ: ഉപേക്ഷിക്കപ്പെട്ട കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ അഞ്ച് പേർ മരിച്ചു. മഹാരാഷ്ട്രയിലെ അഹമദ്‌നഗർ ജില്ലയിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം.

കുറേകാലമായി ഉപയോഗിക്കാതിരുന്ന കിണറിൽ കർഷകൻ ബയോഗ്യാസിന്റെ സ്ലറി സൂക്ഷിക്കാനായി ഉപയോഗിക്കുകയായിരുന്നു. ഈ കിണറിലാണ് പൂച്ച വീണത്. പൂച്ചയെ രക്ഷിക്കാനായി അഞ്ച് പേർ ഒന്നിനുപുറകെ ഒന്നായി കിണറ്റിൽ ഇറങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

അരയിൽ കയർ കെട്ടി കിണറ്റിലേക്ക് ഇറങ്ങിയ ഒരാളെ പോലീസ് രക്ഷപ്പെടുത്തി. കിണറ്റിലേക്ക് ഇറങ്ങിയ ആറ് പേരിൽ അഞ്ച് പേർ മരിച്ചു. ബുധനാഴ്ച പുലർച്ചെ വരെ ശ്രമിച്ചാണ് കിണറിൽ നിന്ന് അഞ്ച് പേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തത്.