Fri. Dec 27th, 2024

തിരുവനന്തപുരം: പ്രശസ്ത സിനിമാ നിർമ്മാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഇത്തിരി നേരം ഒത്തിരി കാര്യം എന്ന സിനിമയാണ് ആദ്യമായി ഗാന്ധിമതി ബാലന്‍ നിര്‍മ്മിച്ചത്. ആദാമിന്റെ വാരിയെല്ല്, പഞ്ചവടി പാലം, മൂന്നാം പക്കം, തൂവാനത്തുമ്പികൾ, സുഖമോ ദേവി, മാളൂട്ടി, നൊമ്പരത്തിപ്പൂവ്, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, ഈ തണുത്ത വെളുപ്പാൻ കാലത്ത്, ഇരകൾ, പത്താംമുദയം തുടങ്ങിയ ചിത്രങ്ങൾ നിർമിച്ച കമ്പനിയാണ് ഗാന്ധിമതി ഫിലിംസ്.

1990ൽ ഇറങ്ങിയ ‘ഈ തണുത്ത വെളുപ്പാൻ കാലത്ത്’ ആണ് ഗാന്ധിമതിയുടെ അവസാന സിനിമ.

മലയാളം സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മ രൂപീകരിക്കുന്നതിന് ബാലൻ നേതൃത്വം നൽകിയിട്ടുണ്ട്. അമ്മ ഷോ എന്ന പേരിൽ നിരവധി താരനിശകളും ബാലൻ സംഘടിപ്പിച്ചിട്ടുണ്ട്.