Mon. Dec 23rd, 2024

സേലം: യശ്വന്ത്പൂർ – കണ്ണൂർ എക്സ്പ്രസിൽ വൻ കവർച്ച. ഇരുപതോളം യാത്രക്കാരുടെ ഫോണുകളും പണവും ആഭരണവും ക്രെഡിറ്റ് കാർഡുകളും ബാഗുകളും നഷ്ടപ്പെട്ടു. ഇന്ന് പുലർച്ചെ ധർമപുരിക്കും സേലത്തിനും ഇടയിൽ വെച്ച് ട്രെയിനിന്‍റെ എസി കോച്ചുകളിലാണ് കവർച്ച നടന്നത്.

മോഷണ സംഘം ബാഗുകൾ ട്രെയിനിലെ ശുചിമുറികളിലെ വേസ്റ്റ് ബിന്നിൽ ഉപേക്ഷിക്കുകയായിരുന്നു. ബാഗുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് മോഷണം നടന്നതായി യാത്രക്കാർ മനസിലാക്കിയത്.

കവർച്ചാ സംഘം സേലം കേന്ദ്രീകരിച്ചാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാർ നഷ്ടപ്പെട്ട ഐഫോൺ ട്രേസ് ചെയ്തപ്പോഴാണ് ഈ വിവരം ലഭിച്ചത്. തുടർന്ന് പോലീസിൽ പരാതി നൽകുന്നതിനായി യാത്രക്കാർ സേലത്ത് ഇറങ്ങി.

പെരുന്നാൾ ആഘോഷിക്കാൻ നാട്ടിലേക്ക് പോകുന്നവരുടെയും പണവും സാധനങ്ങളും നഷ്ടമായിട്ടുണ്ട്.