Thu. May 2nd, 2024

ലഖ്നൗ: ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത് 11കാരൻ. പോലീസ് 11കാരനെ കസ്റ്റഡിയിലെടുത്തു. യുപി ആഗ്രയിലെ ഒരു ഗ്രാമത്തിൽ ശനിയാഴ്ച വൈകീട്ടാണ് സംഭവം. ചികിത്സയിൽ തുടരുന്ന പെൺകുട്ടിയുടെ നില ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. നാലാം ക്ലാസിലാണ് 11കാരൻ പഠിക്കുന്നത്. ചികിത്സയിൽ തുടരുന്നതിനാൽ പോലീസിന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താനായിട്ടില്ല.

പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ശനിയാഴ്ച വൈകീട്ട് 5.30ഓടെ പെൺകുട്ടി ട്യൂഷൻ ക്ലാസിലേക്ക് പോകുന്ന വഴി ആൺകുട്ടി കൂടെ പോവുകയും ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.

പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയപ്പോൾ രക്തമൊലിക്കുന്നുണ്ടായിരുന്നു. തുടർന്ന് വീട്ടുകാരെ കാര്യങ്ങൾ അറിയിക്കുകയായിരുന്നു. ഉടനെ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പെൺകുട്ടിയുടെ ബന്ധുക്കൾ പോലീസുമായി ആൺകുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു.

ആശുപത്രിയിലെ പരിശോധനയിൽ ബലാത്സംഗം നടന്നത് വ്യക്തമായിട്ടുണ്ട്. പ്രതിയായ 11കാരനെ ജുവനൈൽ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജുവനൈൽ ഹോമിലേക്ക് മാറ്റുമെന്നും ഡിസിപി സുകന്യ ശർമ പറഞ്ഞു.