Sat. Jan 18th, 2025

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പൂഞ്ചിൽ കസ്റ്റഡിയിലെടുത്ത​ മൂന്ന് യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ ഗുരുതര വീഴ്ചയെന്ന് ആഭ്യന്തര അന്വേഷണ റി​പ്പോർട്ട്. സൈനികരുടെ ക്രൂരമായ പീഡനത്തിന് ഇരയായാണ് മൂന്ന് യുവാക്കളും കൊല്ല​പ്പെട്ടതെന്ന് അന്വേഷണ റിപ്പോർട്ടിലുണ്ടെന്ന് ഇന്ത്യൻ എക്സപ്രസ് റിപ്പോർട്ട് ചെയ്തു.

2023 ഡിസംബറിൽ പൂഞ്ചിൽ അഞ്ച് സൈനികർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. പൂഞ്ച് ജില്ലയിലെ ബഫ്ലിയാസ് ഏരിയയിലെ ടോപ പീറിൽ നിന്ന് എട്ട് സിവിലിയൻമാരെയും രജൗരി ജില്ലയിലെ തനമണ്ടി പ്രദേശത്ത് നിന്ന് അഞ്ച് പേരെയും കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ടോപ പീറിൽ നിന്നുള്ള മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ചോദ്യം ചെയ്യലിനിടയിലെ മർദ്ദനമേറ്റാണ് 3 പേരും മരിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സഫീർ ഹുസൈൻ, മുഹമ്മദ് ഷൗക്കത്ത്, ഷബീർ അഹമ്മദ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മർദ്ദനമേറ്റതിന്റെയും മുറിവേറ്റതിന്റെയും പാടുകൾ ഇവരുടെ ശരീരത്തിലുണ്ടായിരുന്നു.