Mon. Dec 23rd, 2024

തെൽ അവീവ്: സിറിയയിലെ ഇറാൻന്റെ കോൺസുലേറ്റ് ആക്രമിച്ചതിന് പിന്നാലെ ഇസ്രായേൽ ജാഗ്രതയിൽ. കഴിഞ്ഞ ദിവസം ഇസ്രായേലിൽ ആവശ്യ സാധനങ്ങളും ട്രാൻസിസ്റ്റർ റേഡിയോകളും വൈദ്യുതി ജനറേറ്ററുകളും വാങ്ങി കൂട്ടിയത് നിരവധി ആളുകളാണ്.

സാധാരണക്കാർ ജനറേറ്ററുകൾ വാങ്ങുകയും ഭക്ഷണം ശേഖരിക്കുകയും എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യമില്ലെന്ന് ഇസ്രായേൽ ഡിഫെൻസ് ഫോഴ്സ് (ഐഡിഎഫ്) വക്താവ് റിയർ അഡ്മിഷൻ ഡാനിയൽ ഹഗാരി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

അതേസമയം, ജിപിഎസ് സിഗ്നൽ സംവിധാനം തടസ്സപ്പെട്ടതായും സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഗൂഗിൾ മാപ്‌ പോലുള്ള നാവിഗേഷൻ ആപ്പുകൾ തടസ്സം നേരിട്ടതായി അവിടുത്തെ ജനങ്ങൾ വ്യക്തമാക്കുന്നുണ്ട്.

തെൽ അവീവിലൂടെ വാഹനമോടിക്കുന്നവരുടെ ആപ്പുകളിൽ ലെബനാനിലെ ബെയ്‌റൂത്താണ് ലൊക്കേഷനായി കാണിച്ചിരുന്നത്. ഇറാനിയൻ ആക്രമണം പ്രതിരോധിക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് തടസ്സം സൃഷ്ടിച്ചതെന്നാണ് സൈന്യം വ്യക്തമാക്കുന്നുണ്ട്.