Sat. Jan 18th, 2025

ചെന്നൈ: ആരോഗ്യ മേഖലയിലെ പത്ര പ്രവര്‍ത്തനത്തിനുള്ള റീച്ച് മീഡിയ നാഷണല്‍ ഫെല്ലോഷിപ്പ് വോക്ക് മലയാളം സീനിയര്‍ ജേര്‍ണലിസ്റ്റ് ജംഷീന മുല്ലപ്പാട്ടിന്. കാന്‍സര്‍ രോഗവുമായി ബന്ധപ്പെട്ട റിപ്പോട്ടിങ്ങിനാണ് ഫെല്ലോഷിപ്പ്.

25,000 രൂപയാണ് ഫെല്ലോഷിപ്പ് തുക. ദേശീയ തലത്തില്‍ 15 പേരാണ് പുരസ്‌ക്കാരത്തിന് അര്‍ഹരായിട്ടുള്ളത്. വോക്ക് മലയാളം പ്രസിദ്ധീകരിച്ച ഏലൂര്‍ വ്യാവസായിക മലിനീകരണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളാണ് ഫെല്ലോഷിപ്പിന് അര്‍ഹയാക്കിയത്.