Tue. Sep 17th, 2024

വിവാഹം കഴിഞ്ഞാൽ പലരും സംഗീതം ഉപേക്ഷിക്കുന്ന ഒരു കാഴ്ച പലപ്പോഴും കാണാറുണ്ട്. എന്നാൽ ഞങ്ങളുടെ കാര്യത്തിൽ ഭർത്താക്കാന്മാരാണ് കൂടുതൽ താൽപര്യം കാണിച്ചിരുന്നത്

കേരളത്തിൽ സ്ത്രീകളുടെ നേതൃത്വത്തിൽ നടത്തുന്ന മ്യൂസിക്കൽ ബാൻ്റുകൾ വളരെ കുറവാണ്. അതിൽ തന്നെ സംഗീതോപകരണങ്ങൾ ഉപയോഗിക്കുന്ന സ്ത്രീകളും കുറവാണ്. കേരളത്തിലെ പല ജില്ലകളിൽ നിന്നുള്ള 12 സ്ത്രീകൾ നടത്തുന്ന ഒരു ബാൻ്റാണ് ഭൂമി. 

ഒരു റിയാലിറ്റി ഷോ വഴി പരിചയപ്പെട്ട വീട്ടമ്മമാരാണ് ഇതിലെ അംഗങ്ങൾ. 12 പേരും മറ്റ് തൊഴിലുകൾ ചെയ്യുന്നവരുമാണ്. സംഗീതത്തോടുള്ള താൽപര്യവും ഗായകരാകണമെന്ന ആഗ്രഹവുമാണ് ഭൂമി എന്ന ബാൻ്റ്  തുടങ്ങുന്നതിലേക്ക് ഇവരെ എത്തിച്ചത്. പല സ്ഥലങ്ങളിലായതു കൊണ്ട് തന്നെ ഒരുമിച്ച് കൂടാനും പാട്ട് ഒരുമിച്ച് പരിശീലിക്കാനും പലപ്പോഴും കഴിയാറില്ല. 

ഓൺലൈൻ സംവിധാനങ്ങളുടെ സഹായത്തോടെയാണ് സംഗീതം പരിശീലിച്ചിരുന്നത്. “വിവാഹം കഴിഞ്ഞാൽ പലരും സംഗീതം ഉപേക്ഷിക്കുന്ന ഒരു കാഴ്ച പലപ്പോഴും കാണാറുണ്ട്. എന്നാൽ ഞങ്ങളുടെ കാര്യത്തിൽ ഭർത്താക്കാന്മാരാണ് കൂടുതൽ താൽപര്യം കാണിച്ചിരുന്നത്”, ബാൻ്റിലെ അംഗമായ ആതിര പറയുന്നു.

FAQs

എന്താണ് മ്യൂസിക്കൽ ബാൻ്റ്?

പല തരത്തിലുള്ള സംഗീതങ്ങൾ അഭ്യസിക്കുന്ന സംഗീതജ്ഞരുടെ കൂട്ടമാണ് മ്യൂസിക്കൽ ബാൻ്റ്.

എന്താണ് റിയാലിറ്റി ഷോ?

യാഥാർത്ഥ്യത്തോടൊപ്പം നാടകീയമായ രംഗങ്ങൾക്കു കൂടി തുല്യമോ അതിലധികമോ പ്രാധാന്യം കൊടുത്തുകൊണ്ടവതരിപ്പിക്കുക എന്നതാണ് റിയാലിറ്റി ഷോകളുടെ പ്രത്യേകത.

Quotes

വാക്കുകൾ പരാജയപ്പെടുന്നിടത്ത് സംഗീതം സംസാരിക്കുന്നു – ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്സൺ

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.