Mon. Dec 23rd, 2024

റഷ്യൻ അധിനിവേശ സമയത്ത് താൻ കയ്യിൽ എപ്പോഴും പിസ്റ്റൾ സൂക്ഷിച്ചിരുന്നുവെന്നും റഷ്യൻ സൈന്യം തന്റെ ഓഫീസ് പിടിച്ചെടുത്തിരുന്നെങ്കിൽ മരണം വരെ പോരാടുമായിരുന്നുവെന്നും വ്ലാഡിമിർ സെലൻസ്കി. എങ്ങനെ ഷൂട്ട് ചെയ്യണം എന്ന് തനിക്ക് അറിയാമായിരുന്നു. യുക്രൈൻ പ്രസിഡന്റിനെ റഷ്യ പിടികൂടി എന്ന വാർത്ത തനിക്ക് നാണക്കേട് ഉണ്ടാക്കുന്നതാണെന്നും സെലൻസ്കി ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖ്യത്തിൽ പറയുന്നു. റഷ്യൻ സേനയുടെ പിടിയിലാകുന്നതിനേക്കാൾ സ്വയം ജീവനെടുക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന ആരോപണവും പ്രസിഡന്റ് നിഷേധിച്ചു.ഒരിക്കലും സ്വയം വെടിവെക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.