ജന്തർമന്തറിൽ ഇരുന്നാൽ നീതി കിട്ടില്ലെന്നും പൊലീസിനെയും കോടതിയേയും സമീപിക്കുകയാണ് വേണ്ടതെന്നും ബ്രിജ് ഭൂഷൺ. ഗുസ്തി താരങ്ങൾ ഇതുവരെ അത് ചെയ്തിട്ടില്ലെന്നും കോടതിയുടെ തീരുമാനം എന്തു തന്നെയായാലും അത് അനുസരിക്കുമെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു. 90ശതമാനം കായികതാരങ്ങളും തനിക്കൊപ്പമാണ്. ആരോപണമുയർന്നത് ദീപേന്ദ്ര ഹൂഡ രക്ഷാധികാരി ആയ ഗുസ്തി പരിശീലന കളരികൾക്കെതിരെയെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു. അതേസമയം, പൊലീസിനെതിരെ വിമർശനവുമായി ഗുസ്തി താരങ്ങൾ രംഗത്ത് വന്നു. സമരവേദിയിൽ രാത്രി വൈദ്യുതി വിച്ഛേദിച്ചെന്നും സമരം അവസാനിപ്പിക്കാനുള്ള സമ്മർദ്ദ തന്ത്രമാണിതെന്നും ബജ്രംഗ് പുനിയ പറഞ്ഞു.