Sat. Jan 18th, 2025

പഞ്ചാബിലെ ലുധിയാനയിൽ മിൽക് പ്ലാന്റിൽ വാതകം ചോർന്ന് 11 പേർ മരിച്ചു. നിരവധി പേർ ഫാക്ടറിക്കകത്ത് കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്. ലുധിയാനയിലെ ഷേർപൂർ ചൗകിൽ ഇന്ന് രാവിലെ 7.30 ഓടെയാണ് സംഭവം.വിഷ വാതകം ശ്വസിച്ച് അബോധാവസ്ഥയിലായ നിരവധിപ്പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുരക്ഷയുടെ ഭാഗമായി പ്രദേശം മുഴുവന്‍ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. ഗോയല്‍ മില്‍ക്ക് പ്ലാന്റിലെ കൂളിങ്  സിസ്റ്റത്തില്‍ നിന്നാണ് വാതക ചോര്‍ച്ച ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. ഗ്യാസ് ചോർന്നതോടെ ഫാക്ടറിക്ക് 300 മീറ്റർ ചുറ്റളവിലുള്ളവർക്ക് ശ്വാസ തടസ്സം അനുഭവപ്പെട്ടു. ദേശീയദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.