Wed. Jan 22nd, 2025

കൊച്ചി: ആഭ്യന്തര കലാപം തുടരുന്ന സുഡാനില്‍ നിന്നും 15 മലയാളികള്‍ കൂടി കേരളത്തിലെത്തി. ജിംഷിത്ത് കരീം, വിജിത്ത് പനക്കപറമ്പില്‍, ഹസീന ഷെറിന്‍, സജീവ് കുമാര്‍, സുബാഷ് കുമാര്‍, റജി വര്‍ഗ്ഗീസ്, സന്തോഷ് കുമാര്‍, അനീഷ് നായര്‍, ജോസ് ഷൈനി, ജോസഫ് ജിന്നത്ത്, സുരേഷ് കുമാര്‍, വിന്‍സന്റ് ടിന്റ്റ, സെബിന്‍ വര്‍ഗ്ഗീസ്, രാധാകൃഷ്ണന്‍ വേലായുധന്‍, വേങ്ങന്നൂര്‍ നാരായണ അയ്യര്‍ കൃഷ്ണന്‍ എന്നിവരാണ് എത്തിയത്. ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി സുഡാനില്‍ നിന്നും ജിദ്ദ വഴിയാണ് ഇന്നലെ ഇവര്‍ ബംഗളൂരുവില്‍ എത്തിയത്. ബെംഗളൂരുവില്‍ നിന്നും ഉച്ചക്ക് 1.30 ഓടെ കൊച്ചി വിമാനത്താവളത്തിലെത്തി. നോര്‍ക്ക അധികൃതര്‍ സ്വീകരിച്ച് ഇവരെ വീടുകളിലേക്ക് യാത്രയാക്കി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം