Mon. Dec 23rd, 2024

എണ്ണമോഷണം ആരോപിച്ച് നൈജീരിയയില്‍ തടവിലാക്കിയ ഇന്ത്യന്‍ നാവികരെ മോചിപ്പിക്കും. മൂന്ന് മലയാളികളടക്കം 16 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. നൈജീരിയ കോടതി നാവികരെ കുറ്റവിമുക്തരാക്കിയതിനെ തുടര്‍ന്നാണ് മോചിപ്പിക്കുന്നത്. കപ്പല്‍ ഉടമകള്‍ ഒന്‍പതുലക്ഷം രൂപയോളം പിഴയടക്കണം. വന്‍തുക നഷ്ടപരിഹാരവും നല്‍കുകയും വേണം. എറണാകുളം സ്വദേശികളായ സനു ജോസ്, മില്‍ട്ടണ്‍, കൊല്ലം സ്വദേശിയായ വി.വിജിത് എന്നിവരാണ് കപ്പലിലുണ്ടായിരുന്ന മലയാളികള്‍. ഒന്‍പതുമാസം നീണ്ട ദുരിതമാണ് ഇതോടെ അവസാനിക്കുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം