Fri. Nov 22nd, 2024

ഇടുക്കി: അരിക്കൊമ്പന്‍ മിഷന്‍ രണ്ടാം ദിവസം വിജയത്തിലേക്ക്. ബൂസ്റ്റര്‍ ഡോസ് നല്‍കിയതോടെ അരിക്കൊമ്പന്‍ മയങ്ങി. അരിക്കൊമ്പന്റെ കാലുകളില്‍ വടം കെട്ടി. ആനയെ മാറ്റുന്നതിനായി ജെസിബി ഉപയോഗിച്ച് വഴിയൊരുക്കുകയാണ്. ലോറിയില്‍ കയറ്റുന്നതിന് മുന്നോടിയായി കറുത്ത തുണി ഉപയോഗിച്ച് അരിക്കൊമ്പന്റെ കണ്ണുകള്‍ കെട്ടി. പൂര്‍ണ്ണമായി മയങ്ങിയ ശേഷം റേഡിയോ കോളര്‍ ഘടിപ്പിക്കും. നാല് കുങ്കിയാനകളാണ് അരിക്കൊമ്പന് ചുറ്റുമുള്ളത്. കുങ്കിയാനകള്‍ ചേര്‍ന്നാണ് അരിക്കൊമ്പനെ ലോറിയില്‍ കയറ്റുക.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം