യുക്രൈൻ പ്രത്യാക്രമണം ശക്തമാക്കിയതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്നുവെന്ന് റിപ്പോർട്ട്. തലസ്ഥാനനഗരമായ കീവ്, പോള്‍വാള്‍ട്ട, നിപ്രോ, ക്രെമന്‍ചുക്ക് നഗരങ്ങളില്‍ ബോംബ് സ്‌ഫോടനങ്ങളുണ്ടായതായി യുക്രെയ്ന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, റഷ്യയുമായുള്ള യുദ്ധത്തിനിടയില്‍ ഉക്രെയ്നിന് വാഗ്ദാനം ചെയ്ത യുദ്ധ വാഹനങ്ങളില്‍ 98 ശതമാനവും നാറ്റോ നല്കിയതായി നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് പറഞ്ഞു. 1,500ലധികം യുദ്ധ വാഹനങ്ങളും 230 ടാങ്കുകളുമാണ് അയച്ചത്. നാറ്റോയുടെ നേതൃത്വത്തിൽ മുപ്പതിനായിരം സൈനികർക്ക് യുദ്ധ പരിശീലനം നല്കി. ഇത് അധിനിവേശ പ്രദേശം തിരിച്ച് പിടിക്കാൻ യുക്രൈനെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് വ്യക്തമാക്കി.