തൃശ്ശൂര്‍ പൂരത്തിന് മുന്നോടിയായുള്ള സാമ്പിള്‍ വെടിക്കെട്ട് ഇന്ന് വൈകിട്ട് 7 ന് നടക്കും. തിരുവമ്പാടി വിഭാഗമാണ് ആദ്യം തിരികൊളുത്തുക. തൊട്ടുപിന്നാലെ പാറമേക്കാവും തിരികൊളുത്തും. ഓരോ വിഭാഗത്തിനും സാമ്പിളിനും പകല്‍പ്പൂരത്തിനുമായി രണ്ടായിരം കിലോ കരിമരുന്ന് വീതം പൊട്ടിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വൈകുന്നേരം പെയ്ത മഴയുടെ ആശങ്ക നിലനില്‍ക്കുന്നുണ്ടെങ്കിലും മഴ മാറി നില്‍ക്കുമെന്ന വിശ്വാസമാണ് ഉളളതെന്നാണ് ദേവസ്വങ്ങളും വെടിക്കെട്ട് പ്രേമികളും പറയുന്നത്. പെസോയുടെ കര്‍ശന നിയന്ത്രണത്തിലാണ് സാമ്പിള്‍ വെടിക്കെട്ടും നടക്കുക. അതേസമയം, ഇരുദേവസ്വങ്ങളുടെയും ചമയപ്രദര്‍ശനവും ഇന്ന് തുടങ്ങും. തിരുവമ്പാടിയുടേത് കൗസ്തുഭത്തിലും പാറമേക്കാവിന്റേത് അഗ്രശാലയിലുമാണ്. ഞായറാഴ്ചയാണ് പുരം.