Mon. Dec 23rd, 2024

സുഡാനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ഓപ്പറേഷൻ കാവേരി തുടരുന്നു. ഇന്ത്യക്കാരുടെ രണ്ട് സംഘം കൂടി ജിദ്ദയിലെത്തിയതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അറിയിച്ചു. 135 പേരുടെ സംഘമാണ് പോർട്ട് സുഡാനിൽ നിന്നും ജിദ്ദയിലെത്തിയത്. സുഡാനിൽ നിന്നും ഒഴിപ്പിക്കുന്ന ഒൻപതാമത്തെ ബാച്ചാണിത്. അതിനിടെ രക്ഷാദൗത്യത്തില്‍ പങ്കെടുക്കുന്ന നാവികസേനയുടെ മൂന്നാമത്തെ കപ്പലായ ഐഎന്‍എസ് തര്‍കാഷില്‍ 326 പേര്‍ ജിദ്ദയിലേക്ക് തിരിച്ചു. ഇതുവരെ 1839 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.