Fri. Nov 22nd, 2024

ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ ഉടന്‍ മയക്കുവെടി വയ്ക്കും. കാലാവസ്ഥ അനുകൂലമാണോ അല്ലയോ എന്നകാര്യം സ്ഥിരീകരിച്ച ശേഷമായിരിക്കും മയക്കുവെടി വയ്ക്കുക. ദൗത്യത്തിനായി വനം വകുപ്പ് പൂര്‍ണ സജ്ജമാണ്. അരിക്കൊമ്പനെ പിടിക്കുന്നതിനായി കുങ്കിയാനകള്‍ കൊമ്പന് അരികിലായി നിലയുറപ്പിച്ചു. അരിക്കൊമ്പന്‍ ദൗത്യമേഖലയില്‍ തന്നെയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അരിക്കൊമ്പനൊപ്പം വേറെയും ആനകള്‍ കൂടെയുള്ളതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ട്രാക്കിംഗ് ടീമ്മിന്റെ നിരീക്ഷണത്തിലാണ് അരിക്കൊമ്പന്‍ ഉള്ളത്. കൊമ്പനെ ഉടന്‍ മയക്കുവെടി വയ്ക്കും എന്നാണ് അറിയുന്നത്. അരിക്കൊമ്പന്‍ ദൗത്യം കണക്കിലെടുത്ത് ചിന്നക്കനാല്‍ പഞ്ചായത്തിലും ശാന്തന്‍പാറ പഞ്ചായത്തിലെ ആദ്യ രണ്ട് വാര്‍ഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ദൗത്യം തീരുന്നതുവരെയും ചിന്നക്കനാലില്‍ നിരോധനാജ്ഞ തുടരും. അതേസമയം അരിക്കൊമ്പനെ പിടികൂടിയാല്‍ ഇന്ന് തന്നെ ചിന്നക്കനാലില്‍ നിന്ന് മാറ്റാനാണ് പദ്ധതി. എന്നാല്‍ അരിക്കൊമ്പനെ എവിടേക്കാണ് മാറ്റുന്നത് എന്നടക്കമുള്ള വിവരം വനം വകുപ്പ് പുറത്തുവിട്ടിട്ടില്ല.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം