Mon. Dec 23rd, 2024

കലാഭവൻ ഷാജോണിനെ കേന്ദ്ര കഥാപാത്രമാക്കി സനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ‘സിഐഡി രാമചന്ദ്രൻ റിട്ട എസ്ഐ’ യുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. എഡി 1877 സെൻസ് ലോഞ്ച് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഷിജു മിസ്പ, ബിനിൽ തോമസ്, സനൂപ് സത്യൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അനീഷ് വി ശിവദാസ്, സനൂപ് സത്യൻ എന്നിവർ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ജോ ക്രിസ്റ്റോ സേവ്യറാണ്. ബൈജു സന്തോഷ്, സുധീർ കരമന, അനു മോൾ, പ്രേംകുമാർ, അസീസ് നെടുമങ്ങാട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.