Mon. Dec 23rd, 2024

ജനസംഖ്യയിൽ ഇന്ത്യ ഒന്നാമതാകാൻ കാരണം മുസ്‌ലിങ്ങളടക്കമുള്ള ന്യൂനപക്ഷങ്ങളാണെന്ന് വിശ്വ ഹിന്ദു പരിഷത്ത് നേതാവായിരുന്ന പ്രവീണ്‍ തൊഗാഡിയ. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ കുറഞ്ഞ് വരികയാണെന്നും അസമിലടക്കമുണ്ടായിട്ടുള്ള മുസ്‌ലിം കുടിയേറ്റങ്ങളില്‍ പരിശോധന വേണമെന്നും തൊഗാഡിയ പറഞ്ഞു. വര്‍ധിച്ച് വരുന്ന ജനന നിരക്ക് നിയന്ത്രിക്കാന്‍ ഇന്ത്യയില്‍ ജനസംഖ്യാ നിയന്ത്രണ ബില്ല് നടപ്പിലാക്കണമെന്നും തൊഗാഡിയ കൂട്ടിച്ചർത്തു. ഗുവാഹത്തിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് തൊഗാഡിയയുടെ പരാമർശം. കണക്കുകൾ പ്രകാരം ഇന്ത്യയിലെ ഹിന്ദുക്കളുടെ ജനസംഖ്യാ വര്‍ധന നിരക്ക് 1.8 ശതമാനം മാത്രമാണ്. അതേസമയം മുസ്‌ലിങ്ങളടക്കമുള്ള ന്യൂനപക്ഷ ജനവിഭാഗത്തിന്റെ ജനസംഖ്യാ വളര്‍ച്ച നിരക്ക് 2.4 ശതമാനമായി വര്‍ധിച്ചിരിക്കുന്നുവെന്നും ഇപ്പോഴുള്ള പോപ്പുലേഷന്‍ ടൈം ബോംബ് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോവുന്നത് ഹിന്ദുക്കളെയാണെന്നും പ്രവീണ്‍ തൊഗാഡിയ പറഞ്ഞു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.