ബിഷപ്പുമാരുടെ യോഗത്തിൽ സ്ത്രീകൾക്ക് വോട്ടവകാശം നൽകാൻ തീരുമാനിച്ച് ഫ്രാൻസിസ് മാർപാപ്പ. നിശ്ചിത ഇടവേളകളിൽ ലോകമെമ്പാടുമുള്ള ബിഷപ്പുമാരുടെ യോഗം വിളിക്കുന്ന സമിതിയിലുള്ള മാറ്റങ്ങൾക്ക് മാർപാപ്പ അംഗീകാരം നൽകി. സിനഡുകളിലെ വോട്ടവകാശത്തിനുവേണ്ടി വനിതകൾ വർഷങ്ങളായി ആവശ്യം ഉന്നയിക്കുന്നുണ്ട്. 1960ൽ വന്ന സഭാ പരിഷ്കാരങ്ങൾക്ക് ശേഷം ലോകം മുഴുവനുമുള്ള ബിഷപ്പുമാരെ റോമിലേക്ക് വിളിച്ച് വിവിധ വിഷയങ്ങളിൽ ചർച്ച നടത്തിയ ശേഷം വോട്ട് രേഖപ്പെടുത്തുകയാണ് പതിവ്. നിലവിൽ ഇതിന് പുരുഷന്മാർക്ക് മാത്രമായിരുന്നു അവകാശം. പുതിയ മാറ്റം അനുസരിച്ച് മതപരമായ നടപടികളിൽ അഞ്ച് സിസ്റ്റർമാർക്കും വോട്ടവകാശം ഉണ്ടായിരിക്കും.