Wed. Jan 22nd, 2025

ബിജെപി എംപിയും റസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായ ബ്രിജ് ഭൂഷണിനെതിരെയുള്ള ഗുസ്തി താരങ്ങളുടെ ലൈംഗിക പീഡന പരാതിയില്‍ ആദ്യം പ്രാഥമിക അന്വേഷണം വേണമെന്ന് തുഷാര്‍ മേത്ത. പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും മുമ്പ് ഡല്‍ഹി പൊലീസിന് പ്രാഥമിക അന്വേഷണം നടത്തേണ്ടതുണ്ടെന്ന് തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ അറിയിച്ചു. അതേസമയം, സുപ്രീംകോടതി നിര്‍ദേശിച്ചാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി പൊലീസ് സന്നദ്ധമാണെന്നും മേത്ത കൂട്ടിച്ചേര്‍ത്തു. ഏഴ് വനിതാ ഗുസ്തി താരങ്ങളുടെ ഹരജിയില്‍ മറുപടി നല്‍കാന്‍ ഡല്‍ഹി പൊലീസിന് വെള്ളിയാഴ്ച വരെയാണ് കോടതി സമയം അനുവദിച്ചിരുന്നത്. ഇതിന് പിറ്റേദിവസമാണ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് മുമ്പാകെ ഡല്‍ഹി പൊലീസിന്റെ നിലപാട് എസ്.ജി അറിയിച്ചത്. ജന്തര്‍ മന്തറില്‍ സമരം തുടരുന്നതിനിടെ ഗുസ്തി താരങ്ങള്‍ സമര്‍പ്പിച്ച ഹരജിക്ക് രേഖാമൂലം മറുപടി നല്‍കുന്നതിനുപകരം എസ്.ജി കോടതിയിലെത്തി നിലപാട് അറിയിക്കുകയായിരുന്നു. പരാതിപ്പെട്ട ഏഴ് പേരിലൊരാള്‍ ബാലികയാണ്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം