Mon. Dec 23rd, 2024

സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ഓപ്പറേഷൻ കാവേരി തുടരുന്ന സാഹചര്യത്തിൽ ദൗത്യത്തിന് നേതൃത്വം നൽകാൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ജിദ്ദയിലെത്തി. സുഡാനിൽ നിന്നും ജിദ്ദയിലെത്തിക്കുന്ന ഇന്ത്യക്കാരെ വ്യോമസേന വിമാനത്തിൽ നാട്ടിലെത്തിക്കും. ഇതിനായി അഞ്ച് വിമാനനങ്ങൾ ഡൽഹിയിൽ നിന്നും ജിദ്ദയിലെത്തിച്ചു. ദൗത്യത്തിന്റെ ഭാഗമായി ഐഎൻഎസ് സുമേധ പോർട്ട് സുഡാനിലെത്തി. അതേസമയം, സുഡാനിൽ കുടുങ്ങിയ 388 ഇന്ത്യക്കാരെ ഫ്രാൻസ് മോചിപ്പിച്ചിരുന്നു.  

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.