Mon. Dec 23rd, 2024

ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷൻ സിങ്ങിനെതിരായ ലൈംഗിക ആരോപണത്തിൽ നടപടി സ്വീകരിക്കാത്തത്തിൽ ഗുസ്തി താരങ്ങൾ നടത്തുന്ന രാപ്പകൽ സമരം മൂന്നാം ദിവസത്തിലേക്ക്. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം. പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ 7 വനിതാ താരങ്ങൾ ദില്ലി പൊലീസിൽ പരാതി നൽകിയിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. സമരക്കാരെ അനുനയിപ്പിക്കാനായി സായി പ്രതിനിധികൾ എത്തിയെങ്കിലും താരങ്ങൾ സമരത്തിൽ നിന്ന് പിന്മാറിയിരുന്നില്ല. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ ഇവർക്ക് പിന്തുണ അറിയിച്ചിരുന്നു. അതേസമയം മെയ് ഏഴിന് നടക്കാന്നിരുന്ന ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. ഗുസ്തി താരങ്ങൾ പ്രതിഷേധിക്കുന്ന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ കായിക മന്ത്രാലയം നിർദേശിച്ചതെന്നാണ് വിവരം.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.