Mon. Dec 23rd, 2024

തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. പൂരത്തിലെ പ്രധാന പങ്കാളികളായ പാറമേക്കാവ്,തിരുവമ്പാടി ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലുമാണ് കൊടിയേറുക. രാവിലെ 11.30 നും 11.45 നും ഇടയിലാണ് തിരുവമ്പാടി ക്ഷേത്രത്തിൽ കൊടിയേറ്റം. ശ്രീകോവിലിൽ നിന്ന് പൂജിച്ച് നല്കുന്ന കൊടിക്കൂറ കൊടിമരത്തിൽ ചാർത്തി കൊടിയേറ്റം നടത്തും. 30 നാണ് തൃശൂർ പൂരം. 28ന് ​​സാം​പി​​ള്‍ വെ​​ടി​​ക്കെ​​ട്ട്. 29ന് ​​നെ​​യ്ത​​ല​​ക്കാ​​വി​​ല​​മ്മ വ​​ട​​ക്കു​​ന്നാ​​ഥ ക്ഷേ​​ത്രം തെ​​ക്കേ​​ഗോ​​പു​​ര ന​​ട തു​​റ​​ന്ന് പൂ​​ര​​വി​​ളം​​ബ​​രം ന​​ട​​ത്തും. മെയ് ഒന്നിന് ഉപചാരം ചൊല്ലും. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.