Fri. Nov 22nd, 2024

ഡല്‍ഹി: ദക്ഷിണാഫ്രിക്കയില്‍ നിന്ന് കുനോ ദേശീയോദ്യാനത്തിലെത്തിച്ച ചീറ്റകളിലൊന്നു കൂടി ചത്തു. ഉദയ് എന്നു പേരുള്ള ആണ്‍ ചീറ്റയാണ് ചത്തത്. ഇതോടെ ദേശീയോദ്യാനത്തിലെത്തിച്ച രണ്ടാമത്തെ ചീറ്റയാണ് ഈ മാസത്തില്‍ ചാകുന്നത്. മധ്യപ്രദേശിലെ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ജെ എസ് ചൗഹാനാണ് ചീറ്റയുടെ മരണം സ്ഥിരീകരിച്ചത്. ഞായറാഴ്ച്ചയാണ് ആരോഗ്യ സംബന്ധമായ അവശതകളെ തുടര്‍ന്ന് ചീറ്റയെ ചികിത്സക്കായി എത്തിച്ചത്. മയക്കു വെടി വച്ച ശേഷം മെഡിക്കല്‍ സെന്ററിലേക്ക് ചീറ്റയെ മാറ്റുകയായിരുന്നു. പിന്നീട് അസുഖം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് ചീറ്റയെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. എന്നാല്‍ ഇന്നലെ നാല് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. അതേസമയം, മരണ കാരണം എന്താണെന്ന് വ്യക്തമല്ല. ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ മാത്രമേ മറ്റ് വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂ. നടപടി ക്രമങ്ങളെല്ലാം വീഡിയോയില്‍ ചിത്രീകരിക്കും.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം