Wed. Jan 22nd, 2025

ലാവ്ലിൻ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ. കേസിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐ ഹര്‍ജിയും, വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള ഹര്‍ജിയുമാണ് കോടതിയിലുള്ളത്. ജ​സ്റ്റി​സു​മാ​രാ​യ എം ആ​ർ ഷാ, ​സി ​ടി ര​വി​കു​മാ​ർ എ​ന്നി​വ​രു​ടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മൂപ്പത്തിമൂന്നാം തവണയാണ് കേസ് കോടതിയുടെ പരിഗണനയിൽ വരുന്നത്. അസുഖബാധിതനായതിനാൽ കേസ് മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരിലൊരാൾ കത്ത്  നല്കിയിട്ടുണ്ട്. കേസ് മൂന്നാഴ്ചത്തേക്ക് മാറ്റി വെക്കണമെന്നാണ് ആവശ്യം. പ്രധാന അഭിഭാഷകൻ ഇല്ലാത്തതിനാൽ കേസ് ഇന്ന് പരിഗണിക്കണമെന്നില്ല. 2017 ഡിസംബറിലാണ് പിണറായി വിജയൻ ഉൾപ്പെടെ മൂന്നു പേരെ കേസിൽ നിന്നും ഒഴിവാക്കിയതിന് എതിരെ സിബിഐ സുപ്രീംകോടതിയെ സമീപിക്കുന്നത്. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.